മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ പല ജില്ലകളിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കിയിരിക്കുകയാണ്. എന്നാൽ മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ കുറുക്കുവഴി ഉപദേശിക്കുകയാണ് വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് മുസ്തഫ. അദ്ദേഹത്തിന്റെ ശബ്ദസന്ദേശം വൈറലായതോടെ വെട്ടിലായിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍.
രോഗ ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാതെ ലക്ഷണം ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യുക വഴി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാമെന്നാണ് മുസ്തഫ പറയുന്നത്. അതിലൂടെ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കുകയും ചെയ്യാമെന്ന് മുസ്തഫ പറയുന്ന ശബ്ദരേഖ പുറത്ത്. “സമീപ പഞ്ചായത്തുകളും ഇത് പരീക്ഷിക്കുന്നുണ്ട്. പരമാവധി ലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരിശോധിപ്പിക്കണം. ടിപിആര്‍ നിരക്ക് കുറഞ്ഞാല്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ പിന്‍വലിക്കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്,” മുസ്തഫയുടെ ശബ്ദ സന്ദേശത്തില്‍ പറയുന്നു.
മുസ്തഫയുടേ ശബ്ദ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിയ്‌ക്കുകയാണ്.
Post Your Comments