തിരുവനന്തപുരം: നിയമസഭാ സ്പീക്കറെ ‘സര്‍’ എന്ന വിളിയിൽ മാറ്റം വരുത്തുന്നത് പരിഗണിക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്. സര്‍ അഭിസംബോധന ഒരു ശീലത്തിന്റെ ഭാഗമാണെന്നും അതില്‍ മാറ്റം വേണമോയെന്ന കാര്യത്തില്‍ കക്ഷി നേതാക്കളുമായി കൂടിയാലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സ്പീക്കർ പറഞ്ഞു. പരസ്പരം പറഞ്ഞുവരുന്ന ഒരു ശീലത്തിന്റെ ഭാഗമായാണ് ഇവിടേയും സര്‍ എന്ന് സ്പീക്കറെ വിളിക്കുന്നത്. കെയുഡബ്യൂജെ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്നാൽ രാജ്യസഭാ, ലോക്‌സഭാ ടിവികളുടെ മാതൃകയില്‍ സഭ ടിവിയെ മാറ്റും, ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ത്തിയാവുമ്പോള്‍ എല്ലാ സഭാ രേഖകളും ഓണ്‍ലൈനായി ലഭ്യമാക്കുമെന്നും എംബി രാജേഷ് പറഞ്ഞു. നിയമസഭ പൂര്‍ണമായും കടലാസ് രഹിതമാക്കുകയാണ് ലക്ഷ്യമെന്നും ഇത് വഴി പ്രതിവര്‍ഷം 25 കോടിയുടെ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നും എംബി രാജേഷ് പറഞ്ഞു.
Post Your Comments