KeralaLatest NewsNews

വാക്‌സിന്‍ വിതരണത്തില്‍ മലപ്പുറം ജില്ലയെ എന്തിന് അവഗണിക്കുന്നു?; മുഖ്യമന്ത്രിക്ക് കത്തുനല്‍കി പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം കേന്ദ്രങ്ങളില്‍ തന്നെ ആവശ്യത്തിന് വാക്‌സിനില്ല. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്ലോട്ടും ലഭിക്കുന്നില്ല.

മലപ്പുറം: സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തില്‍ മലപ്പുറം ജില്ലയെ ആരോഗ്യവകുപ്പ് അവഗണിക്കുന്നു എന്ന പരാതിയുമായി ജില്ലാപ്രസിഡന്റ് എം കെ റഫീഖ. തലസ്ഥാന നഗരത്തെ ചൂണ്ടിക്കാട്ടിയാണ് എം കെ റഫീഖ മുഖ്യമന്ത്രിക്ക് കത്തുനല്‍കിയത്. ജനസംഖ്യയിലും വിസ്തൃതിയിലും മലപ്പുറത്തേക്കാള്‍ പിന്നിലുള്ള ജില്ലകള്‍ക്ക് കൂടുതല്‍ പരിഗണന അനുവദിക്കുമ്പോള്‍ ജില്ല അവഗണിക്കപ്പെടുകയാണെന്നാണ് എം കെ റഫീഖയുടെ വാദം.

Read Also: കോവിഡ് വാക്‌സിനെടുത്താൽ രണ്ടുവർഷത്തിനുള്ളിൽ മരണപ്പെടുമെന്ന് പ്രചാരണം; പ്രതികരണവുമായി മുഖ്യമന്ത്രി

അതേസമയം മലപ്പുറത്ത് 101 കേന്ദ്രങ്ങളാണുള്ളത് എന്നാൽ മലപ്പുറത്തേക്കാള്‍ പത്ത് ലക്ഷം പേര്‍ കുറവുള്ള തിരുവനന്തപുരത്ത് 140 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം കേന്ദ്രങ്ങളില്‍ തന്നെ ആവശ്യത്തിന് വാക്‌സിനില്ല. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്ലോട്ടും ലഭിക്കുന്നില്ല. നിലവില്‍ ജില്ലയില്‍ കേവലം 29 കേന്ദ്രങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ ലഭിക്കുന്നത്. എന്നാൽ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലയില്‍ ആവശ്യത്തിനനുസരിച്ച് വാക്‌സിനും വാക്‌സിന്‍ കേന്ദ്രങ്ങളും സജ്ജമാക്കാന്‍ തയ്യാറാകാത്ത ആരോഗ്യവകുപ്പിന്റേത് ജില്ലയോടുള്ള അവഗണനയാണെന്നും ഈ നിലപാട് ഏറെ വേദനാജനകമാണെന്നും എം കെ റഫീഖ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button