PalakkadNattuvarthaLatest NewsKeralaNews

പുറം ലോകം പുരുഷന്മാരുടേയും അകത്തളങ്ങള്‍ സ്ത്രീയുടേതും എന്ന അസമത്വം ഭേദിച്ച്‌ സമത്വം ഉറപ്പ് വരുത്തണം: എംബി രാജേഷ്

പാലക്കാട്: സ്ത്രീ സമത്വം വിഷയീകരിക്കുന്നത് സാംസ്കാരിക വളര്‍ച്ചയ്ക്ക് ഉത്തമമാകുമെന്നും സ്ത്രീസമത്വത്തിന് ആക്കം കൂട്ടുമെന്നും നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. സ്ത്രീ സമത്വത്തിന് സാംസ്‌ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌ക്കാരിക വകുപ്പ് വിഭാവനം ചെയ്ത ‘സമം’പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദളിത്, സ്ത്രീ വിഭാഗങ്ങള്‍ ചരിത്രപരമായും സാമൂഹികപരമായും അടിച്ചമര്‍ത്തലിന് വിധേയമായവരാണെന്നും സമത്വം പെട്ടെന്ന് ഉണ്ടാകുന്നതല്ലെന്നും എംബി രാജേഷ് പറഞ്ഞു. നൂറ്റാണ്ടുകളായി സമൂഹത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും പുറം ലോകം പുരുഷന്മാരുടേയും അകത്തളങ്ങള്‍ സ്ത്രീയുടേതും എന്ന അസമത്വം ഭേദിച്ച്‌ സമത്വം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ അസമത്വം ഭേദിച്ചവരാണ് സമൂഹികമാറ്റം കൊണ്ടു വന്നിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ആണ്‍-പെണ്‍ വ്യത്യാസവും വിവേചനവും ചെറുപ്പം മുതല്‍ തന്നെ ആളുകള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിഗണന എന്നത് വര്‍ഷങ്ങളായി രൂപപ്പെട്ടിട്ടുള്ളതാണ്. സ്ത്രീകള്‍ക്കെതിരെ സ്ത്രീകള്‍ തന്നെ മുന്നോട്ടു വരുന്ന സാഹചര്യമുണ്ട്. അടിച്ചമര്‍ത്തലിന്റെ ഏറ്റവും പ്രാഥമികമായ രൂപം കുടുംബമാണ്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്.’ എംബി രാജേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button