തിരുവനന്തപുരം: സ്പീക്കർ എംബി രാജേഷും രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള ഫേസ്‌ബുക്ക് യുദ്ധം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാൻ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്സാക്ഷി എന്നിവയുടെ റഫറൻസ് ശ്രീജിത്ത് പണിക്കർ ചോദിച്ചിരുന്നു. ഇത് നൽകാത്തതിനാണ് ഇന്ന് പണിക്കരുടെ പോസ്റ്റ്.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ,
24 മണിക്കൂർ കഴിഞ്ഞ ശേഷവും എം ബി രാജേഷിനോട് ചോദിച്ച രണ്ടു ചോദ്യങ്ങളും ഉത്തരം കാത്ത് നില്പാണ്.
[1] വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്റെ കണ്ണുകെട്ടാതെ വെടിവെക്കാൻ ആവശ്യപ്പെട്ടതിന്റെ രേഖ, ചരിത്രപുസ്തകം, ദൃക്സാക്ഷി എന്നിവയുടെ റഫറൻസ്.
[2] മെക്കയിലേക്ക് പോകുക എന്നൊരുപാധി ബ്രിട്ടീഷുകാർ ഹാജിക്ക് നൽകിയതിന്റെ റഫറൻസ്.
സവർക്കർ ഫാൻസിന്റെ ജല്പനങ്ങൾക്ക് ചെവികൊടുക്കില്ലെന്നാണ് രാജേഷിന്റെ പക്ഷം. മലബാർ കലാപത്തിലെ വംശഹത്യ വിവരിച്ച ആനിബസന്റ്–അംബേദ്‌കർ ദ്വയത്തിന്റെ ഫാൻസിനോ? ചെവി വേണമെന്ന് നിർബന്ധമില്ല. കണ്ണുകൾ കൊണ്ട് വായിച്ച് കൈകൾ കൊണ്ട് മറുപടി ടൈപ്പ് ചെയ്താൽ മതി.
അല്ലാത്തപക്ഷം, സ്പീക്കർ നുണപറഞ്ഞെന്ന് മറ്റുള്ളവർ കരുതിയാൽ നാണക്കേട് താങ്കൾക്ക് മാത്രമല്ല, നിയമസഭയ്ക്കാണ്. അതിന് അനുവദിക്കരുത്. അപേക്ഷയാണ്.
[ദർബാർ ഹാളിൽ രാഷ്ട്രപതിയുടെ ചിത്രം വയ്ക്കുന്ന കാര്യം ഇന്നലെ ഞാൻ പറഞ്ഞിരുന്നു. പരിഗണിക്കുമല്ലോ അല്ലേ?]
Post Your Comments