കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യാസ് ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി പങ്കെടുത്ത യോഗത്തില്‍ നിന്ന് വിട്ടുനിന്ന മമതാ ബാനര്‍ജിക്കെതിരെ ആരോപണങ്ങള്‍ കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ബംഗാളില്‍ നടന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
Read Also : BREAKING: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാര്‍
‘മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ജനങ്ങളല്ല, ഒരു ഭരണഘടനാപരമായ സ്ഥാപനങ്ങളാണ്. ജനസേവനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബംഗാളിനെ സഹായിക്കാന്‍ വന്ന പ്രധാനമന്ത്രിയോട് ഇത്തരത്തില്‍ പെരുമാറിയത് വേദനിപ്പിക്കുന്നതാണ്. ഭരണഘടനാപരമായ കര്‍ത്തവ്യങ്ങള്‍ക്ക് മുകളില്‍ രാഷ്ട്രീയ വ്യത്യാസങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ് മമതയെന്നും ‘ രാജ്നാഥ് സിംഗ് കുറ്റപ്പെടുത്തി.
അതേസമയം ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രിയുടെ വിമാനം ലാന്‍ഡ് ചെയ്ത എയര്‍ബേസില്‍ 15 മിനുട്ട് നേരം മോദിയുമായി ആശയവിനിമയം നടത്തുക മാത്രമാണ് മമത ചെയ്തത്. പ്രധാനമന്ത്രിയെയും ഗവര്‍ണര്‍ ജഗദീപ് ധന്‍കറിനെയും അരമണിക്കൂറോളമാണ് മമത കാത്തുനിര്‍ത്തിയത്. മമതയുടെ ഏകാധിപത്യ സ്വഭാവവും ബഹുമാനക്കുറവുമാണ് ഈ സംഭവത്തോടെ പുറത്തുവന്നിരിക്കുന്നത്.
Post Your Comments