കോവിഡ് വാക്‌സിൻ വിതരണവും നിർമ്മാണവും സങ്കീർണ്ണമായ പ്രക്രിയ; കാലതാമസം നേരിടുമെന്ന് ഭാരത് ബയോടെക്

ന്യൂഡൽഹി: കോവിഡ് വാക്സിന്റെ നിർമാണവും വിതരണവും സങ്കീർണമായ പ്രക്രിയയാണെന്ന് ഭാരത് ബയോടെക്. വാക്‌സിന്റെ നിർമ്മാണത്തിനും വിതരണത്തിനും കാലതാമസം നേരിടുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. ഒരു ബാച്ച് വാക്സിൻ ഉത്പാദിപ്പിച്ച് പരിശോധന നടത്തി അനുമതി അടക്കമുള്ള നടപടികൾ പൂർത്തിയാക്കി വിതരണത്തിനെത്തിക്കണമെങ്കിൽ 120 ദിവസം വരെ ആവശ്യമായി വന്നേക്കുമെന്നും കമ്പനി പറയുന്നു.

Read Also: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദ വിവരങ്ങളറിയാം

രാജ്യത്ത് കോവിഡ് വാക്സിന്റെ ആവശ്യം കൂടിവരുന്ന പശ്ചാത്തലത്തിൽ ഉത്പാദനം വർധിപ്പിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിന് പിന്നാലെയാണ് ഭാരത് ബയോടെക് വിശദീകരണവുമായി രംഗത്തെത്തിയത്.

ഉത്പാദനവും വിതരണവും നിരവധി കടമ്പകൾ കടന്നുവേണം പൂർത്തിയാവാൻ. മാർച്ചിൽ ഉത്പാദനം ആരംഭിച്ച കോവാക്സിൻ ബാച്ച് ജൂൺ മാസത്തോടെ മാത്രമേ വിതരണത്തിന് തയ്യാറാവൂ. വാക്സിന്റെ ഉത്പാദനവും വിതരണവും കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പൂർത്തിയാക്കുന്നത്. ഏറെ മനുഷ്യവിഭവശേഷി വേണ്ടിവരുന്ന ഈ നടപടി ക്രമങ്ങൾ ഏറെ സങ്കീർണമാണ്. എന്നിരുന്നാലും ഘട്ടംഘട്ടമായി വാക്സിൻ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിച്ചിട്ടുണ്ടെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

Read Also: പ്രഭാത ഭക്ഷണത്തിന്റെ പേരിൽ പ്രധാനമന്ത്രി അധിക തുക കൈപ്പറ്റുന്നു; അന്വേഷണം നടത്താനൊരുങ്ങി ഫിൻലൻഡ് പോലീസ്

Share
Leave a Comment