കൊച്ചി: ഒരു ചെറിയ മഴ പെയ്‌താൽ തന്നെ വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന കൊച്ചി നഗരത്തിന്റെ മഴക്കാലജീവിതം ഏറെ ദുസ്സഹമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങി ബസ്റ്റാൻഡിലും നഗരത്തിലുമെല്ലാം വെള്ളം കെട്ടിനിൽക്കുക പതിവാണ് കൊച്ചിയിൽ. ആ ദുരിതത്തിന് ഒരു അറുതി വരുത്താനാണ് പരമ്പരാഗത രീതിയായ പെട്ടിയും പറയും സമ്പ്രദായം പുനഃസ്ഥാപിക്കാന്‍ നഗര സഭ നടപടി തുടങ്ങി. ആദ്യഘട്ടമായി പനന്പള്ളി നഗറിലും പിവിഎസ് ആശുപത്രിക്ക് സമീപവും ഇവ സ്ഥാപിക്കും. മഴ ശക്തമാകുന്നതിനു മുന്പ് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം.
Also Read:നിയമസഭ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഗവര്‍ണര്‍
കുട്ടനാട്ടില്‍ പാടത്തെ വെള്ളം വറ്റിച്ച് കൃഷി നടത്താന്‍ ഉപയോഗിക്കുന്ന സംവിധാനമാണു പെട്ടിയും പറയും. കൊച്ചിയില്‍ കായലിലേക്കൊഴുകുന്ന കനാലിലേക്ക് വെള്ളം പന്പു ചെയ്യാനാണ് ഇതുപയോഗിച്ചിരുന്നത്. കുറച്ചു വര്‍ഷം മുന്പുവരെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, മുല്ലശ്ശേരി കനാല്‍, യാത്രി നിവാസ്, സുഭാഷ്ചന്ദ്ര ബോസ് റോഡ് തുടങ്ങി പതിനൊന്ന് സ്ഥലത്ത് ഇതുണ്ടായിരുന്നു.
ബദല്‍ സംവിധാനമുണ്ടാക്കാതെ കഴിഞ്ഞ ഭരണ സമിതി ഇതില്‍ പലതും ഒഴിവാക്കി. 25 ലക്ഷം രൂപയ്ക്ക് സ്ഥാപിച്ച പെട്ടിയും പറയും നിസ്സാര വിലയ്ക്ക് നഗരസഭ ലേലംചെയ്തു വിറ്റു. ഇതില്‍ രണ്ടെണ്ണമാണ് ഉടന്‍ പുനസ്ഥാപിക്കുക. അന്‍പത്തി നാലു ലക്ഷത്തോളം രൂപയാണ് ഒരെണ്ണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.
Post Your Comments