CricketLatest NewsNewsSports

മുഹമ്മദ് ഷമി കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു

ഇന്ത്യൻ പേസർ മുഹമ്മദ് ഷമി കോവിഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായുള്ള ക്വാറന്റീനിലിരിക്കെയാണ് താരം വാക്‌സിൻ സ്വീകരിച്ചത്. നിലവിൽ മുംബൈയിൽ ക്വാറന്റീനിലാണ് ഷമി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം മുംബൈയിലാണ്. ഷമി തന്നെയാണ് തന്റെ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയത്.

അതേസമയം, ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കാൻ ബിസിസിഐ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ തള്ളി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് രംഗത്തെത്തി. പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് ടെസ്റ്റ് പരമ്പര വെട്ടിച്ചുരുക്കാൻ ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട്‌ പ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം ബിസിസിഐയുമായി സംസാരിക്കാറുണ്ടെന്നും എന്നാൽ പരമ്പര വെട്ടി ചുരുക്കണമെന്ന് അവർ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ബോർഡ് വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button