പറ്റ്ന: ഹിന്ദു മതവിഭാഗത്തിൽ പെട്ടവർ കൂട്ടമായി താമസിച്ച് വന്നിരുന്ന കോളനികൾ അഗ്നിക്കിരയാക്കി മതമൗലികവാദികൾ. ബീഹാറിലെ പൂർണിമ ജില്ലയിലെ മഹാദളിത് കോളനിയിലാണ് സംഭവം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഒരാൾ മരിച്ചു. ആക്രമികൾ കുട്ടികളെയും വൃദ്ധരെയും പോലും നിഷ്കരുണം തല്ലി. മുന്നൂറിലധികം ആളുകൾ സംഘത്തിൽ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദളിത് വിഭാഗക്കാരുടെ വീടുകളിൽ അതിക്രമിച്ചു കയറിയ മതമൗലികവാദികൾ ഗർഭിണിയായ സ്ത്രീയെ പോലും വെറുതേവിട്ടില്ല. ഇവരെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ യുവതിയെ ആക്രമികൾ ചങ്ങല കൊണ്ട് ക്രൂരമായി മർദ്ദിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ ഓടിരക്ഷപെട്ട യുവതിക്ക് അഭയം നൽകിയത് സമീപത്തെ ആശാപ്രവർത്തക ആയിരുന്നു. ഇവിടെ വെച്ച് ഇവർ ഒരു പെൺകുഞ്ഞിനു ജന്മം നൽകി.
Also Read:സ്റ്റിയറിംഗ് കമ്മറ്റിയിൽ ബി ജെ പി നേതാക്കളും ; ലക്ഷദ്വീപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നു
സംഘടിച്ചെത്തിയ മതമൗലിക വാദികൾ ദളിത് വിഭാഗങ്ങൾ മാത്രം താമസിക്കുന്ന കോളനി ആക്രമിക്കുകയായിരുന്നു. കോളനി ഭൂമിയെ ചൊല്ലി നേരത്തേയും ഇവിടെ തർക്കം നിലനിന്നിരുന്നു. ഭൂമി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ഇവിടെ നിന്നും ഒഴിഞ്ഞു പോകണമെന്നും ഇവർ കോളനി നിവാസികളെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ആക്രമണം. സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാരാണ് സംഘം ചേർന്നെത്തി ആക്രമിച്ചതെന്നാണ് ഇവർ പറയുന്നത്.
വീടുകളിൽ ഉണ്ടായിരുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ കൊന്നു. 15 ഓളം വീടുകളാണ് ഇവർ അഗ്നിക്കിരയാക്കിയത്. റിസ്വി, ഷക്കീദ്, ഇല്യാസി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. റോഹിംഗ്യൻ മുസ്ലീങ്ങളും അക്രമത്തിന്റെ ഭാഗമായെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
Post Your Comments