കവരത്തി: ദിനം പ്രതി ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അനാവശ്യമായി ഗവണ്മെന്റിനെതിരെയും അഡ്മിനിസ്ട്രേറ്റക്കെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാന്‍ ബിജെപി നേതാക്കാളെയടക്കം ഉള്‍പ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ നീക്കം. സ്റ്റിയറിങ് കമ്മറ്റി രൂപികരിച്ച് ലീഗല്‍ സെല്‍ തയ്യാറാക്കാനാണ് തീരുമാനം. കമ്മിറ്റി അംഗങ്ങള്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ നേരില്‍ കാണും. ദ്വീപിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ലക്ഷദ്വീപ് ജനങ്ങൾക്കില്ലാത്ത വികാരമാണ് മറ്റുള്ളവർ പുറപ്പെടുവിയ്ക്കുന്നത്.
Also Read:ലങ്കൻ സീനിയർ താരങ്ങൾക്ക് ഏകദിന ടീമിലേക്കുള്ള വാതിൽ കൊട്ടിയടിച്ചിട്ടില്ല: മിക്കി ആർതർ
സ്റ്റിയറിങ്ങ് കമ്മറ്റിയിലെ അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാദേശിക രാഷ്ട്രീയ അഭിപ്രായ വത്യാസങ്ങള്‍ മാറ്റിവച്ച് ഐക്യത്തോടെ മുന്നോട്ട് പോകാനാണ് സര്‍വകക്ഷി യോഗത്തിലെ തീരുമാനം.
ദ്വീപ് എം പിയായ മുഹമ്മദ് ഫൈസല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും.
മറ്റന്നാള്‍ പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെത്തുമെന്നാണ് സൂചന. ഏകപക്ഷീയമായി ഉത്തരവുകള്‍ ഇറക്കുന്നുവെന്നാരോപിച്ച് അഡ്‌മിനിസ്ട്രേറ്റര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ലക്ഷദ്വീപില്‍ നടക്കുന്നത്. ഇതിനിടെ ഉത്തരവുകളുടെ കൃത്യമായ വശം സംസാരിച്ചു രംഗത്തെത്തിയ ദ്വീപ് കളക്‌ടര്‍ അഷ്ക്കറലിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു. കില്‍ത്താന്‍ ദ്വീപില്‍ കളക്‌ടറുടെ കോലം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു.
Post Your Comments