കൽപ്പറ്റ: വൈദ്യുത ആഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം.വയനാട് മാനന്തവാടിയിലാണ് സംഭവം. എടവക അഞ്ചാം പീടിക മൂളിത്തോട് നുച്ച്യയൻ വീട്ടിൽ മുഹമ്മദ് സാലിഹ് ആണ് മരിച്ചത്. 29 വയസായിരുന്നു.
Read Also: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ പിടിച്ചു നിർത്തി ധാരാവി; പ്രതിരോധ പ്രവർത്തനങ്ങൾ ഇങ്ങനെ
വീടിന് സമീപത്തെ വൈദ്യുതലൈനിൽ നിന്നാണ് മുഹമ്മദ് സാലിഹിന് ഷോക്കേറ്റത്. വീട്ടിലേക്കുള്ള വൈദ്യുതി തടസ്സപ്പെട്ടത് ശരിയാക്കാൻ നോക്കുന്നതിനിടെയായിരുന്നു ഷോക്കേറ്റത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Post Your Comments