മലപ്പുറം: കോവിഡ് വാക്‌സിനേഷനില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിൽ മലപ്പുറം ജില്ല. ഇതുവരെ 7 ലക്ഷത്തില്‍ താഴെ കോവിഡ് വാക്സിൻ ഡോസുകള്‍ ആണ് നൽകിയത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ നിലവില്‍ സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണം നിലനില്‍ക്കുന്ന ഏക ജില്ലയും മലപ്പുറമാണ്.
സംസ്ഥാനത്ത് ജില്ലകള്‍ക്കായി വാക്‌സിന്‍ വിഭജനം നടത്തുമ്പോൾ ജനസംഖ്യ പരിഗണിക്കാത്തതാണ് മലപ്പുറം വാക്‌സിനേഷനില്‍ പിറകിലാകാന്‍ കാരണമെന്നാണ് നിഗമനം.വാക്സിനേഷന്റെ തുടക്കത്തിൽ ജില്ലയിൽ 160ലധികം കേന്ദ്രങ്ങൾ ഉണ്ടായിരുന്നുവെങ്കിൽ പിന്നീട് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ലക്ഷദ്വീപില്‍ ഒരൊറ്റ ഭീകരനുമില്ല, എല്ലാം മെനഞ്ഞെടുത്ത ഇല്ലാക്കഥകള്‍ : മുഹമ്മദ് ഹാഷിം
അതേസമയം, വാക്‌സിന്‍ ലഭ്യത കുറഞ്ഞതാണ് വാക്സിനേഷന്‍ സെന്ററുകളുടെ എണ്ണത്തിൽ കുറവ് വരാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന അനൗദ്യോഗിക വിശദീകരണം. ട്രിപ്പിൾ ലോക്ക്ഡൗൺ അടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോവിഡ് പ്രതിരോധം ശക്തമാക്കുമ്പോഴും വാക്‌സിനേഷന്‍ അടക്കമുള്ള സൗകര്യങ്ങളിൽ മലപ്പുറം ജില്ല പിന്നിലാണ്.
43 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറത്ത് ജനസംഖ്യയുടെ 16 ശതമാനം പേര്‍ക്കാണ് നിലവില്‍ വാക്‌സിന്‍ ലഭിച്ചത്. സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി കോവിഡ് വാക്‌സിനേഷനില്‍ മുന്നില്‍ നില്‍ക്കുന്നത് ഏറ്റവും കുറവ് ജനസംഖ്യയുള്ള വയനാട് ജില്ലയാണ്. 9 ലക്ഷം ജനസംഖ്യയുള്ള വയനാട്ടില്‍ 3 ലക്ഷത്തോളം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും കുറവ് കോവിഡ് രോഗികളുള്ളതും വയനാട് ജില്ലയിലാണ്.
Post Your Comments