കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ സിനിമ മേഖലയിൽ നിന്നും ആദ്യം ശബ്ദമുയർത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിക്കെതിരെ രുക്ഷവിമർശനങ്ങളും ഉയർന്നിരുന്നു. പൃഥ്വിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ മേജർ രവി. പൃഥ്വിരാജ് ആരേയും തെറി വിളിച്ചിട്ടില്ലെന്നും അദ്ദേഹത്തിനു നേരെ നടക്കുന്ന തെറി വിളികളെ പിന്തുണയ്ക്കുന്നില്ലെന്നും മേജർ രവി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
Also Read:ലക്ഷദ്വീപ് വിഷയത്തിൽ കോൺഗ്രസ്സ് നേതാവിന്റെ പൊതുതാൽപര്യ ഹർജി കോടതി ഇന്ന് പരിഗണിക്കും
‘പൃഥ്വിരാജ് പറഞ്ഞ കാര്യത്തിൽ തനിക്ക് യോജിപ്പില്ല എന്നാൽ അദ്ദേഹത്തെ തെറി വിളിക്കുന്നതിൽ അനുകൂലിക്കാൻ പറ്റില്ല. അനാർക്കലി എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് അനുഭവിച്ച ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനും അറിയാവുന്നതാണ്. രാജുവിന് സ്വന്തം അഭിപ്രായം പങ്കുവെയ്ക്കാം. സോഷ്യൽ മീഡിയയിൽ ഫേസ് ഇല്ലാതെ എന്ത് കമന്റും ഇടാം എന്ന ധാരണ തെറ്റാണ്. രാജു ചെയ്തത് തെറ്റാണ് എന്ന് നൂറു ശതമാനം പറയുകയാണെങ്കിൽ കൂടെ ഞാൻ രാജുവിനെ സപ്പോർട്ട് ചെയ്യും. കാരണം രാജുവിനെ തെറി വിളിക്കാനുള്ള അവകാശം ആർക്കുമില്ല. രാജു ആരെയും തെറി വിളിച്ചിട്ടില്ല. രാജുവിനെ ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല എന്ന് തന്നെ വെച്ചോ പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാൻ സപ്പോർട്ട് ചെയ്യില്ല. രാജുവിന് അയാൾക്ക് പറയാനുള്ളത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്.’- മേജർ രവി വ്യക്തമാക്കി.
അതേസമയം, പൃഥ്വിരാജിനു പിന്തുണയുമായി നിരവധി സംവിധായകരും നടന്മാരും രംഗത്തെത്തിയിരുന്നു. പ്രിയദർശൻ, സാജിദ് യഹിയ, ജൂഡ് ആന്റണി, ആന്റണി വർഗീസ് പെപ്പേ. മിഥുൻ മാനുവൽ തോമസ്, ഷെയ്ൻ നിഗം തുടങ്ങിയവർ താരത്തിനു പിന്തുണയുമായി രംഗത്തെത്തി.
Post Your Comments