News

ലക്ഷദ്വീപ് വിഷയത്തിൽ കോൺഗ്രസ്സ് നേതാവിന്റെ പൊതുതാൽപര്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

പരമ്പരാഗത ജീവിത രീതിയും സംസ്കാരവും നഷ്ടപ്പെട്ടു പോകുന്ന തരത്തിലാണ് അഡ്മിനിസ്ട്രേഷന്റെ പ്രവർത്തനങ്ങൾ എന്ന് ചൂണ്ടിക്കാണിച്ച് ലക്ഷദ്വീപ് നിവാസികൾ സമർപ്പിക്കുന്ന ഹർജി കോടതി ഇന്ന് പരിഗണിക്കും. കെ പി സി സി സെക്രട്ടറി നൗഷാദ് അലിയും കവരത്തി സ്വദേശിയായ മുഹമ്മദ്‌ സാദിഖുമാണ് ഹർജികൾ നൽകിയിട്ടുള്ളത്.

Also Read:ഡാനി റോസ് ടോട്ടൻഹാം വിട്ടു

ലക്ഷദ്വീപ് ജനങ്ങളുടെ ഉപജീവനമാർഗ്ഗം, ഭക്ഷണ രീതി, സംസ്കാരം, ഇവയൊന്നും കണക്കിലെടുക്കാതെയാണ് പുതിയ അഡ്മിനിസ്ട്രേറ്റർ നിയമങ്ങൾ നടപ്പിലാക്കുന്നതെന്നാണ് ഹർജികളിൽ പറയുന്നത്. ഇത് തടയണമെന്നും, ഒരുവർഷം വരെ തടവിൽ ഇടാവുന്ന ഗുണ്ടാ ആക്ട് അടക്കമുള്ള നിയമങ്ങൾ പിൻവലിക്കണമെന്നും ഹർജിജികൾ പറയുന്നു.

ലക്ഷദ്വീപിൽ ഭൂമി ഏറ്റെടുക്കൽ, ഭൂവിനിയോഗം തുടങ്ങിയ കാര്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഹർജികൾ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button