തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 4477 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1755 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3083 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 10668 പേർ സംസ്ഥാനത്ത് മാസ്ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 67 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: കേരളത്തിന്റെ ലക്ഷദ്വീപ് പ്രമേയം; ഒരു വരി കൂടി ചേർക്കണമെന്ന് ഡോ ഭാർഗവ റാം
തിരുവനന്തപുരം സിറ്റിയിൽ 432 കേസുകൾ രജിസ്റ്റർ ചെയ്തു. 20 പേരാണ് അറസ്റ്റിലായത്. 89 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 434 കേസുകൾ രജിസ്റ്റർ ചെയ്യുകയും 282 പേർ അറസ്റ്റിലാകുകയും 664 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 1,266 കേസുകളും കൊല്ലം സിറ്റിയിൽ 568 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 432, 20, 89
തിരുവനന്തപുരം റൂറൽ – 434, 282, 664
കൊല്ലം സിറ്റി – 568, 85, 116
കൊല്ലം റൂറൽ – 1266, 75, 259
പത്തനംതിട്ട – 87, 87, 4
ആലപ്പുഴ- 26, 9, 178
കോട്ടയം – 207, 209, 173
ഇടുക്കി – 144, 32, 41
എറണാകുളം സിറ്റി – 236, 102, 151
എറണാകുളം റൂറൽ – 260, 56, 509
തൃശൂർ സിറ്റി – 226, 228, 181
തൃശൂർ റൂറൽ – 49, 66, 191
പാലക്കാട് – 174, 187, 82
മലപ്പുറം – 48, 44, 22
കോഴിക്കോട് സിറ്റി – 32, 32, 31
കോഴിക്കോട് റൂറൽ – 76, 87, 15
വയനാട് – 49, 0, 16
കണ്ണൂർ സിറ്റി – 119, 119, 121
കണ്ണൂർ റൂറൽ – 10, 0, 6
കാസർകോട് – 34, 35, 234
Post Your Comments