കൊച്ചി: ബംഗളൂരുവില്‍ 22കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ജീവിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ എത്രയും പെട്ടെന്ന് രാജ്യത്ത് നിന്നും പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.
Also Read: ബെംഗളൂരുവില്‍ 22 കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവം, കേരളത്തിലേക്കും അന്വേഷണം നീളുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശുകാര്‍ ഒരു യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. വീഡിയോ എടുത്തു. അവര്‍ ആവശ്യപ്പെട്ട പണം യുവതി കൊടുക്കാത്തതിനാല്‍ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
ഒടുവില്‍ കര്‍ണാടക പോലീസ് ബാംഗ്ലൂരില്‍ വെച്ച് അവരെ പിടികൂടി. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ കര്‍ണാടക പോലീസ് കാലിനു വെടിവച്ചിട്ടു. ആറു ദിവസങ്ങള്‍ക്കു മുന്‍പാണ് സംഭവം നടന്നത്. വീഡിയോ ക്ലിപ്പില്‍ നിന്നുള്ള വിവരങ്ങളും പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരങ്ങളും വെച്ചാണ് കര്‍ണാടക പോലീസ് പ്രതികളെ പിടിച്ചത്.
യുവതിയെ മനുഷ്യക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്നും പറയുന്നു. ആസ്സാമിലെ പോലീസ് ആണ് വീഡിയോ പരിശോധിച്ചു പെട്ടെന്ന് നടപടി എടുക്കുവാന്‍ എല്ലാ സംസ്ഥാനത്തും എത്തിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ജീവിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ എത്രയും പെട്ടെന്ന് ഇന്ത്യയില്‍ നിന്നും പുറത്താക്കുക.
Post Your Comments