Latest NewsNewsIndia

ലക്ഷദ്വീപിന് പിന്തുണയുമായി കേരളത്തിന് പുറമേ തമിഴ്‌നാടും

പ്രചരിക്കുന്നതെല്ലാം നുണക്കഥകളാണെന്ന് ലക്ഷദ്വീപ് കളക്ടര്‍

ചെന്നൈ: ലക്ഷദ്വീപിന് കൂടുതല്‍ പിന്തുണ. കേരളത്തിന് പിന്നാലെ തമിഴ്‌നാടും അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളില്‍ എതിര്‍പ്പുമായി രംഗത്തുവന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ , ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടന്‍ തിരികെവിളിക്കണമെന്നാവശ്യം ഉന്നയിച്ചു. ‘അഡ്മിനിസ്ട്രേറ്റര്‍ ജനവിരുദ്ധ നയങ്ങള്‍ ദ്വീപ് ജനതയെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഖേദകരമാണെന്ന് ‘ സ്റ്റാലിന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Read Also :പിന്നോട്ടില്ലെന്ന് പ്രഫുൽ പട്ടേൽ; ലക്ഷദ്വീപിലെ പുതിയ ചില മാറ്റങ്ങള്‍ മലയാളികള്‍ക്ക് തിരിച്ചടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്ക് എതിരെ കൂടുതല്‍ ദേശീയ നേതാക്കള്‍ രംഗത്ത് വന്നു. അഡ്മിനിസ്‌ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. ഇതിനിടെ എറണാകുളത്ത് പത്രസമ്മേളനത്തിനെത്തിയ ലക്ഷദ്വീപ് കളക്ടര്‍ അസ്‌കര്‍ അലിക്കെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നു.

അതേസമയം ദ്വീപില്‍ വികസനം കൊണ്ടുവരാനുളള ശ്രമമാണ് നടക്കുന്നതെന്ന് കളക്ടര്‍ അസ്‌കര്‍ അലി പ്രതികരിച്ചു. കഴിഞ്ഞ 73 വര്‍ഷമായി കാര്യമായ വികസനം ദ്വീപില്‍ വന്നിട്ടില്ല. ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം നുണക്കഥകളാണെന്ന് കളക്ടര്‍ പ്രതികരിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button