Latest NewsKeralaNews

പിന്നോട്ടില്ലെന്ന് പ്രഫുൽ പട്ടേൽ; ലക്ഷദ്വീപിലെ പുതിയ ചില മാറ്റങ്ങള്‍ മലയാളികള്‍ക്ക് തിരിച്ചടി

കൊച്ചി: ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുൽ ഖോഡ പട്ടേല്‍ കൊണ്ടുവന്ന നിയമത്തിലെ ചില മാറ്റങ്ങള്‍ മലയാളികള്‍ക്ക് തിരിച്ചടിയാകുന്നു. ലക്ഷദ്വീപിലെ കപ്പലുകളിലേക്കുളള ജീവനക്കാരെ നിയമിക്കുന്നതിനുളള കരാര്‍ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് നല്‍കാനാണ് പുതിയ തീരുമാനം. നിലവില്‍ കപ്പല്‍ ജീവനക്കാരുടെ കരാര്‍ നിയമന ചുമതല ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (എല്‍ഡിസിഎല്‍) കപ്പല്‍ വിഭാഗത്തിനാണ്. ഇതാണ് എടുത്തുമാറ്റുന്നത്.

Read Also : ‘മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ മുഖ്യശത്രു ബിജെപി’; കാരണം വ്യക്തമാക്കി വിഡി സതീശന്‍

പുതിയ തീരുമാനം വന്നതോടെ ഇത് സംബന്ധിച്ച് എല്‍ഡിസിഎലിന് ഷിപ്പിംഗ് കോര്‍പറേഷന്‍ കത്തയച്ചു. കൊവിഡ് സാഹചര്യമായതിനാല്‍ ആറ് മാസത്തേക്ക് നിലവിലെ സ്ഥിതി തുടരാമെന്നും അതുകഴിഞ്ഞ് ജീവനക്കാരുടെ നിയമന രേഖകള്‍ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് കൈമാറണമെന്നുമാണ് എല്‍ഡിസിഎലിന് അയച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്.

നിലവില്‍ കപ്പല്‍ ജീവനക്കാരില്‍ 800 ഓളം പേരാണ് കരാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ഭൂരിഭാഗം ലക്ഷദ്വീപ് നിവാസികളും ബാക്കി മലയാളികളുമാണ്. പുതിയ തീരുമാനം നിലവില്‍ വരുന്നതോടെ ഇപ്പോഴുള്ള ജീവനക്കാര്‍ തങ്ങളുടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ്.

അതേസമയം എതിര്‍പ്പുകള്‍ മറികടന്ന് പുതിയതായി കൊണ്ടുവന്ന നിയമവ്യവസ്ഥകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെയാണ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഗോഡ പട്ടേലിന്റെ തീരുമാനം. ലക്ഷദ്വീപില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിയമന രീതികള്‍ പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button