കൊച്ചി: എന്തെങ്കിലുമൊന്ന് കേട്ടാല്‍ അത് ഏറ്റെടുക്കുന്നവരാണ് മലയാളികള്‍. പ്രത്യേകിച്ച് ഇടത്-മതമതമൗലിക വാദികള്‍. ഇപ്പോള്‍ ലക്ഷദ്വീപ് വിഷയം ഉരുത്തിരിഞ്ഞ് വന്നതോടെ അതപ്പാടെ ഏറ്റെടുത്തിരിക്കുകയാണ് ഇവര്‍. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ ഗോഡ പട്ടേല്‍ എന്ന പേര് കേട്ടപാടെ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജിലാണ് ആളുമാറി തെറിവിളിയുമായി ഇടത്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയത്.
ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ പരിഷ്‌കരണ നടപടികളില്‍ അതൃപ്തരായ മതമൗലിക വാദികള്‍ സാമൂഹികമാധ്യമങ്ങളില്‍ നടത്തുന്ന പ്രചരണങ്ങള്‍ കേരളത്തില്‍ മുസ്ലീം, ഇടത് സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിഷേധിക്കാനിറങ്ങിയ ഒരു വിഭാഗമാണ് ആളുമാറി എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം നടത്തിയിരിക്കുന്നത്.
ലക്ഷദ്വീപിലെ ഇപ്പോഴത്തെ നിയമനടപടികളെ കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജപ്രചരണമാണ് നടക്കുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ മനസിലാക്കാതെ അതേറ്റുപിടിച്ചിരിക്കുകയാണ് പലരും. ലക്ഷദ്വീപ് സ്വദേശിയായ ഐഷ സുല്‍ത്താന എന്ന സംവിധായികയും ഈ വ്യാജപ്രചരണത്തിന് ചൂട്ടുപിടിപ്പിക്കുകയും ചെയ്തു
Post Your Comments