KeralaLatest NewsNews

ലക്ഷദ്വീപിനെ കുറിച്ച് ആശങ്ക പങ്കുവെച്ച പ്രിഥ്വിരാജിനെതിരെ നടക്കുന്നത് തരംതാണ പ്രതിഷേധങ്ങള്‍, നടന്‍ അനൂപ് മേനോന്‍

ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജ് നേരിടുന്നത് തരംതാണ പ്രതിഷേധങ്ങളെന്ന് നടനും സംവിധായകനുമായ അനൂപ് മേനോന്‍. ആ ദ്വീപ് നിവാസികളെ കുറിച്ച് ആശങ്ക ഉന്നയിച്ച താരത്തിനുള്ള മറുപടി തരംതാണ പ്രയോഗങ്ങളും അശ്ലീലവുമല്ലെന്ന് അനൂപ് കുറിക്കുന്നു. അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണെന്നും ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങള്‍ ഉന്നയിക്കണമെന്നും താരം പറയുന്നു.

അതേസമയം ലക്ഷദ്വീപിലെ ജനതയെ പിന്തുണച്ചതിന്റെ പേരില്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന അധിക്ഷേപങ്ങളില്‍ പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നടന്മാരായ അജു വര്‍ഗ്ഗീസ്, ആന്റണി വര്‍ഗ്ഗീസ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ പുതിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള പ്രധിഷേധത്തില്‍ ആദ്യം പിന്തുണയര്‍പ്പിച്ചവരിലൊരാളാണ് പൃഥ്വി. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പൃഥ്വിരാജിനും കുടുംബത്തിനുമെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.

Read Also : പൃഥ്വിരാജിനൊപ്പം നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആവശ്യം; സൈബർ ആക്രമണങ്ങൾക്കെതിരെ ചെന്നിത്തല

അനൂപ് മേനോന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഉന്നയിച്ച ആശങ്കയ്ക്കോ പ്രശ്‌നത്തിനോ ഉള്ള മറുപടി, ഒരു മനുഷ്യനെ ഇറക്കിവിടാന്‍ ഉപയോഗിക്കുന്ന അശ്ലീലവും നിരര്‍ത്ഥകപദങ്ങളും പറഞ്ഞ് താരംതാണുകൊണ്ടാകരുത്. ഗുണകരവും ഫലപ്രദവുമായ വാദമുഖങ്ങള്‍ ഉന്നയിക്കണം. അങ്ങനെയാണ് ജനാധിപത്യം ഇത്രകാലം ഇവിടെ നടപ്പിലായത്. ഞങ്ങള്‍ക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button