![](/wp-content/uploads/2021/05/hnet.com-image-2021-05-19t193014.176-1.jpg)
ന്യൂസിലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നർമാരെ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. ഇംഗ്ലണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെങ്കിലും രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ടീമിൽ ഇടം പിടിച്ചാൽ അത് പേസ് ബൗളിങ് നിരയ്ക്കും തുണയാകുമെന്ന് നെഹ്റ പറഞ്ഞു.
ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമായിരിക്കണം ന്യൂസിലന്റിനെതിരായ മത്സരത്തിൽ പ്രധാന പേസർമാരെന്നും ഇഷാന്ത് ശർമയായിരിക്കണം മൂന്നാമത്തെ പേസ് ബൗളറെന്നും നെഹ്റകൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യ നാല് പേസർമാരുമായാണ് മത്സരത്തിനിറങ്ങുവാൻ തീരുമാനിക്കുന്നതെങ്കിൽ സിറാജ് ആകണം നാലാമത്തെ പേസർ എന്നും നെഹ്റ വ്യക്തമാക്കി.
ജൂൺ 18 മുതൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ലോക ടെസ്റ്റ് നടത്താനാണ് നേരത്തെ തീരുമാനിച്ചിട്ടുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുൻപ് ഇംഗ്ലണ്ടിൽ ഇന്ത്യ 14 ദിവസം നിർബന്ധിത ക്വാറന്റൈനിൽ ഇരിക്കേണ്ടിവരും. ജൂൺ ആദ്യം ഇംഗ്ലണ്ടിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും മത്സരത്തിന് ഇറങ്ങുക.
Post Your Comments