ഡല്‍ഹി: പ്രതിദിനം ഒരുകോടി വാക്‌സിനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാല് കോവിഡ് വാക്‌സിനുകള്‍ കൂടി ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്തെ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും, നിലവില്‍ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 25 ശതമാനവും സംസ്ഥാനങ്ങൾ സംഭരിക്കുകയാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കാനായി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്‌സിനുകളുടെ 50 ശതമാനവും കേന്ദ്ര സര്‍ക്കാരാണ് സംഭരിക്കുന്നതെന്നും, അവശേഷിക്കുന്ന 50 ശതമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ മേഖലയ്ക്കും വാങ്ങാമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ പണം കൊടുത്ത് വാങ്ങുന്ന വാക്‌സിനുകള്‍ ഏത് വിഭാഗത്തിന് നല്‍കണം എന്നകാര്യം അതാത് സംസ്ഥാനങ്ങള്‍ക്കുതന്നെ തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഗ് ബോസ് വിന്നർ ആര്? വീട് ആർക്ക്?; മണിക്കുട്ടന് വോട്ട് അഭ്യർത്ഥിച്ച് ഉണ്ണി മുകുന്ദനും രജിത് മേനോനും
അതേസമയം, വാക്‌സിന്‍ വിതരണം നിര്‍ത്തിവച്ചുവെന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് വി.കെ. പോള്‍ വ്യക്തമാക്കി. ശരിയായ മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ ഏതാനും ആഴ്ചകള്‍കൊണ്ട് രാജ്യത്ത് പ്രതിദിനം ഒരു കോടി ഡോസ് വാക്‌സിനുകള്‍ ലഭ്യമാക്കാൻ സാധിക്കുമെന്നും, നിലവിൽ 43 ലക്ഷം ഡോസുകള്‍ ഒരു ദിവസം ലഭ്യമാക്കുകയെന്ന ലക്ഷ്യം പൂർത്തീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന വിഷയത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും, ഇതിനായിട്ടും ഫൈസറുമായി ബന്ധപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ഫൈസര്‍ വാക്‌സിന്‍ കുട്ടികള്‍ക്കും നല്‍കാമെന്നാണ് അടുത്തിടെ കണ്ടെത്തിയിട്ടുള്ളതെന്നും, എന്നാല്‍ ഇതുസംബന്ധിച്ച് ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും വി.കെ. പോള്‍ വ്യക്തമാക്കി.
Post Your Comments