മുൻ പാക് ഇതിഹാസം വഖാർ യൂനസിനെ ഇന്ത്യൻ താരമായി ചിത്രീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടിരുന്ന 26 ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഓസ്‌ട്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാൻ, ഇന്ത്യ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെ, പാകിസ്താന്റെ പേസർ വഖാർ യൂനസ്, ശ്രീലങ്കയുടെ സ്പിൻ മാന്ത്രികൻ മുത്തയ്യ മുരളീധരൻ ഉൾപ്പെടെ പ്രമുഖരെല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഇതിനിടെയാണ് ഐസിസിയുടെ സോഷ്യൽ മീഡിയയുടെ ഭാഗത്തുനിന്നും വലിയൊരു അബദ്ധമുണ്ടായത്. യൂനസിനെക്കുറിച്ച് പരാമർശിക്കുന്നിടത്ത് ഇന്ത്യൻ താരമെന്നാണ് അദ്ദേഹത്തെ കുറിച്ച് വിശേഷിപ്പിച്ചത്. താരത്തെക്കുറിച്ചുള്ള ഐസിസിയുടെ വീഡിയോയുടെ ഉള്ളടക്കത്തിലും മാത്രമല്ല അതിനകത്തുപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സിലും ഇന്ത്യൻ തരാമെന്നു തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ അബദ്ധം പലരും ചൂണ്ടിക്കാട്ടിയതോടെ ഐസിസി ഉടൻ തന്നെ വീഡിയോ പിൻവലിക്കുകയും, തുടർന്ന് തിരുത്തിയതിന് ശേഷമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇവയുടെ സ്ക്രീൻ ഷോട്ടുകളും മറ്റും സോഷ്യൽ മീഡിയയിലൂടെ വൈറലാകാൻ അധിക നേരം വേണ്ടി വന്നില്ല. ഇതോടെ ഐസിസിയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ച നിമിഷങ്ങൾക്കകം ലോകം മുഴുവൻ വൈറലായി.
Post Your Comments