CricketLatest NewsNewsSports

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് വസീം ജാഫർ; കാരണം കണ്ടെത്തി ആരാധകർ

ന്യൂസിലന്റിനെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ വസീം ജാഫർ. മത്സരം നിയന്ത്രിക്കാൻ ഇംഗ്ലണ്ടിന്റെ റിച്ചാർഡ് കെറ്റിൽബെറോ വേണ്ടെന്നും കുമാർ ധർമസേന മതിയെന്നും വസീം ജാഫർ ട്വിറ്ററിൽ കുറിച്ചു. ഇംഗ്ലണ്ടിലെ സതാംപ്ടണിൽ ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്നത്. ഇതിനായി ജൂൺ രണ്ടിന് ഇന്ത്യൻ സംഘം ഇംഗ്ലണ്ടിലെത്തും.

ഇതിനിടെയിലാണ് ഫൈനൽ നിയന്ത്രിക്കുന്ന അമ്പയറിനായി ട്വിറ്ററിൽ ചർച്ച നടന്നത്. എന്നാൽ വിശദീകരണങ്ങളൊന്നുമില്ലാതെയാണ് വസീം ജാഫർ ട്വിറ്ററിൽ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ഫൈനലിൽ അമ്പയറായി ധർമസേന മതിയെന്ന് വസീം ജാഫർ പറയുന്നതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് ആരാധകർ. ഐസിസിയുടെ നിർണായക പോരാട്ടങ്ങളിൽ കെറ്റിൽബെറോ അമ്പയറായിരുന്നപ്പോഴെല്ലാം ഇന്ത്യക്ക് പരാജയമായിരുന്നു ഫലം.

2014ൽ ശ്രീലങ്കക്കെതിരായ ടി20 ലോകകപ്പ് ഫൈനൽ, 2015ൽ ഓസ്ട്രേലിക്കെതിരായ ലോകകപ്പ് സെമി ഫൈനൽ, 2017ൽ പാക്കിസ്ഥാനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനൽ, 2019ലെ ന്യൂസിലന്റിനെതിരായ ഏകദിന ലോകകപ്പ് സെമി ഫൈനൽ എന്നീ മത്സരങ്ങളിലെല്ലാം ഇന്ത്യ പരാജയപ്പെട്ടപ്പോൾ അമ്പയറുടെ റോളിൽ കെറ്റിൽബെറോയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button