മുംബൈ: ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫര്‍. ഐപിഎല്ലിലെ സൂപ്പർ താരങ്ങളായ രോഹിത് ശര്‍മ്മ, ബാറ്റിംഗ് ഇതിഹാസങ്ങളായ ഡേവിഡ് വാര്‍ണര്‍, എബി ഡിവിലിയേഴ്‌സ് എന്നിവര്‍ ടീമിലില്ല എന്നതാണ് ശ്രദ്ധേയം. എംഎസ് ധോണിയാണ് ജാഫറിന്റെ ഇലവനെ നയിക്കുക.
വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്‌ലും ഇന്ത്യയുടെ കെഎല്‍ രാഹുലും ഇലവനിൽ ഓപ്പൺ ചെയ്യും. ഐപിഎല്ലില്‍ ഇരുവരും വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ആര്‍സിബിയുടെ മുൻ നായകൻ വിരാട് കോഹ്ലി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യും. സുരേഷ് റെയ്‌നയാണ് നാലാമത്. ചെന്നൈയുടെ ഇതിഹാസ നായകന്‍ എം എസ് ധോണിയാണ് ടീമിന്‍റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും.
ആന്ദ്രേ റസലും ഹര്‍ദ്ദിക് പാണ്ഡ്യയുമാണ് ഓള്‍റൗണ്ടര്‍മാര്‍. സ്‌പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനൊപ്പം രവിചന്ദ്ര അശ്വിന്‍/യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരിലൊരാളെയാണ് ജാഫര്‍ ഉള്‍പ്പെടുത്തിയത്. മൂവരും വിവിധ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. പേസ് നിരയിൽ ജസ്‌പ്രീത് ബുമ്ര, ലസിത് മലിംഗയും അണിനിരക്കും.
Read Also:- ഫൈനലിസിമ കപ്പിൽ ഇന്ന് ആവേശപ്പോര്: അർജന്റീന ഇറ്റലിയെ നേരിടും
വസീം ജാഫറിന്‍റെ ഐപിഎല്‍ ഓള്‍ടൈം ഇലവന്‍: ക്രിസ് ഗെയ്‌ല്‍, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ആന്ദ്രേ റസല്‍, ഹര്‍ദ്ദിക് പാണ്ഡ്യ, റാഷിദ് ഖാന്‍, രവിചന്ദ്ര അശ്വിന്‍/യുസ്‌വേന്ദ്ര ചാഹല്‍, ജസ്‌പ്രീത് ബുമ്ര, ലസിത് മലിംഗ.
Post Your Comments