Latest NewsNewsIndia

‘അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ല, ചൈനയുടെ ഭാഗമാണ്’; ഇനി തൂങ്ങിച്ചാകാന്‍ കഴിയുമോയെന്ന് യൂട്യൂബര്‍

യൂട്യൂബര്‍ക്കെതിരെ കേസെടുക്കാനും പ്രതിയെ അരുണാചല്‍ പ്രദേശിന് കൈമാറാനും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലുധിയാന കമീഷണര്‍ക്ക് നിരേ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നടപടി.

ഇറ്റാനഗര്‍: വിദ്വേഷ പ്രസ്താവന നടത്തിയതിനെ തുടർന്ന് യൂട്യൂബർക്കെതിരെ കേസെടുത്ത് പോലീസ്. അരുണാചല്‍ പ്രദേശ് എം.എല്‍.എ നിനോങ് ഇറിങ്ങിനെതിരെ വംശീയാധിക്ഷേപം നടത്തിയ കേസില്‍ യൂട്യൂബര്‍ പരസ് സിങ്ങിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയതിനും അരുണാചല്‍ പ്രദേശ് ചൈനയുടെ ഭാഗമാണെന്നും പറഞ്ഞതിനെതിരെയുമാണ് ലുധിയാനക്കാരനായ പരസിനെതിരെ കേസെടുത്തത്. യൂട്യൂബര്‍ക്കെതിരെ കേസെടുക്കാനും പ്രതിയെ അരുണാചല്‍ പ്രദേശിന് കൈമാറാനും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലുധിയാന കമീഷണര്‍ക്ക് നിരേ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് നടപടി.

Read Also: ലോകപ്രശസ്ത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ എഴുതിയ കത്ത് ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

അതേസമയം പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന് വിദ്വേഷ വിഡിയോ നീക്കിയതായും യൂട്യൂബറും കുടുംബവും മാപ്പ് പറഞ്ഞതായും ലുധിയാന എ.സി.പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമല്ലെന്നും ചൈനയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് എം.എല്‍.എയായ നിനോങ് ഇറിങ് ഇന്ത്യാക്കാരനല്ലെന്നും പരസ് വിഡിയോയില്‍ പറയുന്നു. ഈ വിഡിയോ അരുണാചല്‍ പ്രദേശുകാരെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് യൂ ട്യൂബര്‍ മാപ്പ് പറഞ്ഞുകൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തു. ‘ഇനിയെന്താണ് എനിക്ക് ചെയ്യാന്‍ കഴിയുക? തൂങ്ങിച്ചാകാന്‍ കഴിയുമോ’ എന്നും പരസ് ചോദിച്ചു. അരുണാചല്‍ പ്രദേശിലെ ജനങ്ങളെ അപമാനിക്കണമെന്ന് തനിക്ക് യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും യൂട്യൂബര്‍ വ്യക്തമാക്കി. .

shortlink

Related Articles

Post Your Comments

Related Articles


Back to top button