CricketLatest NewsNewsSports

ടീമിന് വേണ്ടി മുന്നിൽ നിന്ന് പൊരുതാനായതിൽ സന്തോഷമുണ്ട്: മുഷ്ഫിക്കുർ റഹീം

ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് വിജയത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹീമിന്റെ പ്രകടനമാണ് ആരാധകർക്കിടയിൽ ചർച്ച വിഷയം. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ റഹീമിന്റെ സെഞ്ച്വറി മികവിലാണ് ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്‌. ആദ്യ ഏകദിനത്തിലും റഹീമിന്റെ മികവിലാണ് ബംഗ്ലാദേശ് ശ്രീലങ്കയെ തകർത്തത്. തനിക്ക് ടീമിന് വേണ്ടി മുന്നിൽ നിന്ന് പൊരുതാനായതിൽ സന്തോഷമുണ്ടെന്ന് മത്സരശേഷം മുഷ്ഫിക്കുർ റഹീം പറഞ്ഞു.

എന്നാൽ തനിക്ക് അവസാന 11 പന്തുകളിൽ കൂടി കളിക്കുവാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് മുഷ്ഫിക്കുർ പറഞ്ഞു. ഇനിയും ബംഗ്ലാദേശ് മെച്ചപ്പെടുവാനുള്ള പല മേഖലകളും ഉണ്ടെന്നും, ഭയമില്ലാതെ ടീം കളിക്കേണ്ടിരിക്കുന്നുവെന്നും മുഷ്ഫിക്കുർ വ്യക്തമാക്കി. അത്ര അനായാസം ബാറ്റ് ചെയ്യാനാകുന്ന പിച്ചല്ലായിരുന്നു ഇതെന്നും അവിടെ ഇത്തരം മികച്ച തിരിച്ചുവരവുകൾ സന്തോഷം നൽകുന്നതാണെന്നും മുഷ്ഫിക്കുർ റഹീം പറഞ്ഞു.

shortlink

Post Your Comments


Back to top button