ബംഗ്ലാദേശിനെതിരായ പരാജയ കാരണം വെളിപ്പെടുത്തി ശ്രീലങ്കൻ ക്യാപ്റ്റൻ കുശൽ പെരേര. ക്യാപ്റ്റനായി ചുമതലയേറ്റ കുശൽ പെരേരയ്ക്ക് ആദ്യ പരമ്പരയിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യ മത്സരത്തിൽ വനിൻഡു ഹസരംഗ പൊരുതിയതിനാൽ തോൽവി 33 റൺസിനായിരുന്നുവെങ്കിൽ രണ്ടാം മത്സരത്തിൽ 103 റൺസിന്റെ നാണംകെട്ട തോൽവിയാണ് ലങ്കൻ ടീം ഏറ്റുവാങ്ങിയത്.
വളരെ നിരാശ തോന്നുന്ന പ്രകടനമാണ് ടീം കാഴ്ചവെച്ചതെന്ന് പെരേര മത്സരം ശേഷം വ്യക്തമാക്കി. രണ്ടു മത്സരങ്ങളിലും മധ്യ നിര ടീമിന് തിരിച്ചടിയായി എന്ന് കരുതുന്നുവെന്നും ഇതിനെക്കുറിച്ച് വളരെ സീരിയസായി ചർച്ച ടീം നടത്തേണ്ടതുണ്ടെന്നും പെരേര പറഞ്ഞു. തങ്ങളുടെ കഴിവുകളിൽ ടീം വിശ്വസിച്ച് ഭയമില്ലാതെ ക്രിക്കറ്റ് കളിക്കുവാൻ ലങ്കൻ താരങ്ങൾ മുന്നോട്ട് വരണമെന്നും കുശൽ പെരേര പറഞ്ഞു.
രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് മുൻ നായകൻ മുഷ്‌ഫികുർ റഹീമിന്റെ സെഞ്ച്വറി മികവിൽ 48.1 ഓവറിൽ 246ന് എല്ലാവരും പുറത്തായി. മൂന്ന് വട്ടം മഴ കളി തടസപ്പെടുത്തിയപ്പോൾ 40 ഓവറിൽ 245 റൺസായി ലക്ഷ്യം പുനർനിർണയിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 141 റൺസെടുക്കാനാണ് സാധിച്ചത്.
Post Your Comments