
ചാമ്പ്യൻസ് ലീഗ് യോഗ്യത നിലനിർത്തിയ സാഹചര്യത്തിൽ ഡിബാലമായുള്ള കരാർ ചർച്ചകൾ യുവന്റസ് പുനരാരംഭിച്ചു. യുവന്റസ് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലായിരുന്നെങ്കിൽ ക്ലബ് വിടാനുള്ള തീരുമാനത്തിലായിരുന്നു ഡിബാല. ഒരു വർഷം കൂടെ മാത്രമെ ഡിബാലയ്ക്ക് യുവന്റസിൽ കരാറുള്ളൂ. ഈ സീസൺ ഡിബാലയ്ക്ക് നിരാശയുടേതായിരുന്നു. പരിക്ക് കാരണം സീസണിലെ ഭൂരിഭാഗം മത്സരങ്ങളും താരത്തിന് നഷ്ടപ്പെട്ടിരുന്നു.
ഡിബാലയെ നാലു വർഷം കൂടി ക്ലബിൽ നിലനിർത്താനാണ് യുവന്റസ് ശ്രമിക്കുന്നത്. വർഷം 13 മില്യൺ യൂറോ വേതനം നൽകുന്ന കരാറാണ് യുവന്റസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇപ്പോഴും യുവന്റസ് ആരാധകരുടെ ഏറ്റവും താരമാണ് ഡിബാല. ആദ്യ ഇലവനിൽ അവസരം ലഭിച്ചാൽ മാത്രമെ ഡിബാല കരാർ ഒപ്പുവെക്കുകയുള്ളൂ.
Post Your Comments