കവരത്തി: പുതിയ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സേവ് ലക്ഷദ്വീപ് ക്യാംപയിൻ സജീവമാകുകയാണ്. ഇപ്പോഴിതാ കേരളത്തിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ലക്ഷദ്വീപ് വളയുമെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം.അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് വളയുമെന്ന തരത്തിലുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിയ്‌ക്കുന്നു
ലക്ഷദീപ് ഫ്രണ്ട്‌സ്, ദ്വീപ് ബോയ്‌സ് എന്നീ പേരുള്ള വാട്‌സ്‌ആപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരത്തിലുള്ള പ്രചരണം നടക്കുന്നത്. ഇത് വ്യാജ പ്രചരണമാണെന്ന് പ്രവര്‍ത്തകര്‍ ഗ്രൂപ്പുകളില്‍ പറയുന്നുണ്ട്.
ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന പോസ്റ്ററുകളില്‍ പറയുന്നത് ഇങ്ങനെ…
‘ജൂണ്‍ ഒന്നിന് ഡിവൈഎഫ്‌ഐ ലക്ഷദ്വീപ് വളയുന്നു. മെയ് 31ന് രാവിലെ എട്ടു മണിക്ക് കൊച്ചിയില്‍ നിന്ന് നീന്തലാരംഭിക്കും. എല്ലാ സഖാക്കളും നീന്തല്‍ വേഷത്തില്‍ ഏഴുമണിക്ക് കടപ്പുറത്ത് എത്തിച്ചേരണം’
സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ രൂപത്തിലുള്ള പ്രചരണമാണ് ഇതിൽ നടക്കുന്നത്.
Post Your Comments