ന്യൂഡൽഹി: ലക്ഷദ്വീപ് നിവാസികൾക്കെതിരെ കേന്ദ്രം ബയോ വെപ്പൺ ഉപയോഗിച്ചു എന്നാരോപിച്ച ഐഷ സുൽത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. നിലവിൽ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയാണ് ഐഷ നിൽക്കുന്നത്. പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഐഷ ഇപ്പോൾ. തനിക്ക് സംസാരിക്കാനുള്ളതൊക്കെ തന്റെ പുതിയ സിനിമയിൽ ഉണ്ടാകാറുമെന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐഷ സുൽത്താന വ്യക്തമാക്കി.
Also Read:വിട്ടുമാറാത്ത തുമ്മലിന് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലികള്‍..!
നാടിന്റെ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ച തന്നെ ദ്വീപുകാരി അല്ലെന്ന് വരുത്തിത്തീർക്കാൻ പലരും ശ്രമിച്ചുവെന്നും താൻ ബംഗ്ളാദേശ് സ്വദേശിനിയാണെന്ന് വരെ ഇക്കൂട്ടർ പ്രചരിപ്പിച്ചുവെന്നും ഐഷ സുൽത്താന പറയുന്നു. പുതിയ കാർഡ് നിയന്ത്രണവും കോവിഡ് നിയന്ത്രണവുമൊക്കെയായി ലക്ഷദ്വീപിലെ അവസ്ഥ മോശമായതോടെയാണ് നാടിന് വണ്ടി ശബ്ദിക്കാൻ തുടങ്ങിയതെന്നും അതിനിടയിൽ സംഭവിച്ച നാക്ക്പിഴയാണ് രാജ്യദ്രോഹക്കേസിലേക്ക് നയിച്ചതെന്നും ഐഷ പറയുന്നു.
‘ആ നാടും മദ്രസയും പള്ളിയും അത്രമാത്രം എന്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്നുണ്ട്. അനുഭവിച്ച വേദന വിളിച്ച് പറയുന്നതിനിടെയാണ് ആ നാക്കുപിഴ സംഭവിച്ചത്. മുൻകൂർ ചമയം തേടി ഹൈക്കോടതിയെ സമീപിച്ചു. എനിക്ക് പിന്നിൽ ആരാണുള്ളതെന്നായിരുന്നു ചോദ്യം ചെയ്യലിൽ അവർക്ക് അറിയേണ്ടിയിരുന്നത്. ഞാൻ അനുഭവിച്ച അവസ്ഥകൾ എന്റെ സിനിമയിലൂടെ ഞാൻ പറയും’, ഐഷ സുൽത്താന പറയുന്നു.
Post Your Comments