തിരുവനന്തപുരം: ലക്ഷദ്വീപ് വിവാദങ്ങളിൽ നിറഞ്ഞു നിന്ന സിനിമാ പ്രവർത്തകയാണ് ഐഷ സുല്‍ത്താന. സമൂഹമാധ്യമത്തിൽ ഐഷ പങ്കുവച്ച ഒരു പോസ്റ്റിനു താഴെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയെ പുകഴ്തത്തിക്കൊണ്ടുള്ള കമന്റിന് താരം നൽകിയ മറുപടി ശ്രദ്ധനേടുന്നു. ‘ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ’ എന്നാണ് പോസ്റ്റില്‍ ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി.
‘ദ്വീപില്‍ അബ്ദുള്ള കുട്ടി ആണല്ലോ ഇപ്പോള്‍ ഹീറോ താത്ത കേരളത്തില്‍ ഇരിക്കാതെ വല്ലപ്പോഴും ആ മനോഹര രാജ്യത്തേക്കു ഒന്ന് ചെല്ല് അല്ലേല്‍ ഔട്ട് ആവും’,എന്നായിരുന്നു ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് അബ്ദുള്ളക്കുട്ടി ഹീറോയല്ല വെറും സീറോയാണെന്നാണ് ഐഷയുടെ മറുപടി.
‘ലക്ഷദ്വീപുക്കാര്‍ക്ക് മര്യാദ എന്നൊന്നുണ്ട്, ഹോസ്പിറ്റാലിറ്റിടെ കാര്യത്തില്‍ അവരെ വെല്ലാന്‍ ഇന്നി ലോകത്ത് വേറെ ആരും കാണില്ല, അവരെ ഉപദ്രവിച്ച ആളുകള്‍ക്ക് പോലും ദാഹിച്ചാല്‍ അവര്‍ വെള്ളം കൊടുക്കും… അതാണ് അവരുടെ മനസ്സ്, പടച്ചോന്റെ മനസ്സാണെന്നാണ് ഞാനവരെ വിശേഷിപ്പിക്കുന്നത്, ആ അവരുടെ മുമ്ബില്‍ അബ്‌ദുള്ള കുട്ടി പോയി ഞെരുങ്ങിയാല്‍ ഹീറോ അല്ലാ വെറും സിറോയെ ആവു…അവരെ തീവ്രവാദി എന്നും മയക്കുമരുന്നിനു അടിമകളെന്നും പറഞ്ഞു നടന്ന അബ്‌ദുള്ള കുട്ടി പോലും ആ പറഞ്ഞ വാക്ക് തിരിച്ചെടുക്കും… യഥാര്‍ത്ഥ ഹീറോ ദ്വീപ് ആണ് മിസ്റ്റര്‍’ ഐഷ മറുപടി നല്‍കി.
Post Your Comments