Latest NewsIndiaNewsInternational

ഭര്‍ത്താവിന്‍റെ ഫോണ്‍ രഹസ്യമായി പരിശോധിച്ചു; യുവതിക്ക് പിഴശിക്ഷ വിധിച്ച് കോടതി

ഭാര്യയുടെ നടപടിയില്‍ സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇമാറത്ത് അല്‍ യൂം എന്നയാൾ നൽകിയ പരാതിയിലാണ്കോടതിയുടെ നടപടി

റാസ് അല്‍ ഖൈമ: ഭര്‍ത്താവിന്‍റെ ഫോണ്‍ രഹസ്യമായി പരിശോധിച്ച ഭാര്യയ്ക്ക് വന്‍തുക പിഴയിട്ട് കോടതി. ഭര്‍ത്താവിന്‍റെ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതി സ്വകാര്യതാ ലംഘനം നടത്തിയിട്ടുള്ളതായാണ് റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതിയുടെ വിലയിരുത്തൽ. ഫോണിലെ ഫോട്ടോയും റെക്കോഡിങ്ങുകളും അടങ്ങിയ വിവരങ്ങൾ  മറ്റുള്ളവര്‍ക്ക് നല്‍കിയതിലൂടെ സമൂഹത്തിൽ ഭര്‍ത്താവിനുള്ള പ്രതിച്ഛായ നശിപ്പിക്കണമെന്ന കണക്കുകൂട്ടലോടെയാണ് യുവതി പെരുമാറിയെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യയുടെ നടപടിയില്‍ സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇമാറത്ത് അല്‍ യൂം എന്നയാൾ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് ജോലി ചെയ്യാൻ കഴിയാതെ ശമ്പളം ലഭിക്കാതെ വന്നെന്നും, വന്‍തുക ചെലവിട്ടാണ് അറ്റോണിയെ ഏര്‍പ്പാടാക്കിയതെന്നും, ആയതിനാൽ വൻതുക നഷ്ടപരിഹാരം വേണമെന്നും ഇയാള്‍ കോടതിയിൽ അറിയിച്ചു.

അതേസമയം, യുവാവിന്റെ ഭാര്യയും മകളും ആശ്രയമില്ലാത്ത അവസ്ഥയിലാണെന്നും, ഭാര്യയെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും യുവതിയുടെ വക്കീല്‍ കോടതിയെ അറിയിച്ചു. എന്നാൽ സ്വകാര്യതാ ലംഘനം നടത്തിയ യുവതി പിഴയായി ഒരു ലക്ഷത്തോളം രൂപയും കോടതി ചെലവിനുള്ള പണവും ഭർത്താവിന് നല്‍കണമെന്നാണ് കോടതി വിധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button