റാസൽഖൈമ: തന്റെ ഭർത്താവിനെ യുവതി പ്രേമിച്ച് വശത്താക്കാൻ ശ്രമിക്കുന്നുവെന്ന ഭാര്യയുടെ പരാതിയിൽ റാസൽഖൈമ കോടതി ശിക്ഷ വിധിച്ചു. ഭർത്താവിനെ തട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയ്ക്ക് തുടർച്ചയായി സന്ദേശം അയച്ച യുവതിയ്ക്ക് 5000 ദിർഹം പിഴയാണ് വിധിച്ചിരിക്കുന്നത്. ഭീഷണി, വാർത്താവിനിമയ സംവിധാനങ്ങളുടെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
Read Also: ഭാര്യയുടെ സ്വകാര്യ വിവരങ്ങളും ഫോണ്‍ നമ്പറും ഡേറ്റിങ് സൈറ്റിലിട്ടു : ഭര്‍ത്താവ് അറസ്റ്റില്‍
തന്റെ ഭർത്താവുമായി ബന്ധം സ്ഥാപിച്ച് അദ്ദേഹത്തെ ഉടൻ തന്നെ വിവാഹം ചെയ്യുമെന്നും വാട്സാപ്പിലൂടെ യുവതി ഭീഷണിപ്പെടുത്തിയതായും ഭാര്യ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേസ് കോടതിയിൽ എത്തിയപ്പോൾ ആരോപിതയായ യുവതി കുറ്റം സമ്മതിച്ചു. തുടർന്ന് പിഴശിക്ഷ വിധിക്കുകയായിരുന്നു.
Post Your Comments