Latest NewsUAENewsGulf

യുഎഇയില്‍ മിനി ബസ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു : 10 പേര്‍ക്ക് പരിക്കേറ്റു

റാസ് അൽ ഖൈമ : യുഎഇയില്‍ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. റാസല്‍ഖൈമയിൽ ശൈഖ് മുഹമമ്ദ് ബിന്‍ സായിദ് റോഡില്‍ എക്സിറ്റ് 122ന് സമീപത്ത് മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്.  തലകീഴായി മറിഞ്ഞ ബസ് അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു. ഒന്‍പത് ആംബുലന്‍സ് യൂണിറ്റുകളും 12 ട്രാഫിക് പട്രോള്‍ സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Also read : സൗദി അറേബ്യയില്‍ ഭൂചലനം

10 പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ  ആറ് പേരെ ശൈഖ് ഖലീഫ സ്‍പെഷ്യാലിറ്റി ആശുപത്രിയിലും,മറ്റ് നാല് പേരെ സഖര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ട തൊഴിലാളിയുടെ മൃതദേഹം ശൈഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിങും, റോഡില്‍ വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കാത്തതും വേഗപരിധി ലംഘിച്ചതുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button