ന്യൂഡൽഹി: ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ് ആപ്പ് എന്നീ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ നിരോധിക്കുമോയെന്നാണ് ഇപ്പോൾ എല്ലാവർക്കുമുള്ള സംശയം. കേന്ദ്രത്തിന്റെ പുതിയ സാമൂഹിക മാദ്ധ്യമ നിർദ്ദേശങ്ങൾ നടപ്പാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കെയാണ് ഇത്തരത്തിലൊരു സംശയം പലരുടെയും മനസിൽ ബലപ്പെടുന്നത്. എന്നാൽ ഫേസ്ബുക്ക്, ട്വിറ്റർ, വാട്ട്‌സ് ആപ്പ് എന്നിവ നിരോധിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.
വ്യാജ- വിദ്വേഷ വാർത്തകൾ പരിശോധിക്കാനും നീക്കാനും സംവിധാനം വേണമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയിൽ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിർദേശം നൽകിയിരുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിർദേശങ്ങളിലൊന്ന്. ഈ ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടി വന്നാൽ നീക്കം ചെയ്യാനുമുള്ള അധികാരം നൽകിയിരുന്നു. സോഷ്യൽ മീഡിയകൾക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾക്കും ഈ നിർദേശങ്ങൾ ബാധകമാണ്.
പുതിയ നിർദ്ദേശങ്ങൾ കെണിയാകുമോയെന്ന ഭയത്തിലാണ് സോഷ്യൽ മീഡിയാ കമ്പനികൾ.
Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments