KeralaLatest NewsNews

യാസ് ചുഴലിക്കാറ്റ്; ഇന്ത്യയുടെ കിഴക്കൻ തീരത്ത് അതീവ ജാഗ്രത; എട്ട് ജില്ലകൾക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ഇന്ത്യയുടെ കിഴക്കൻ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം. പശ്ചിമബംഗാൾ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ എട്ട് ജില്ലകളിൽ ചുഴലിക്കാറ്റ് ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ബംഗാൾ, ഒഡീഷ സംസ്ഥാനങ്ങളിലെ തീരപ്രദേശത്ത് താമസിക്കുന്ന ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് അധികൃതർ.

Read Also: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ഒഡീഷയിലെ ചാന്ദിപ്പൂർ, ബാലസോർ മേഖലയിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റുമാർ നേരിട്ടാണ് ഇവിടങ്ങളിലെ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്നത്. ബംഗാളിൽ പത്ത് ലക്ഷം പേരെയെങ്കിലും മാറ്റിപാർപ്പിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റ് സംഘത്തെ ഇവിടെ അധികമായി വിന്യസിച്ചിട്ടുണ്ട്.

Read Also: കോവിഡ് വാക്‌സിൻ, ജി.എസ്.ടി നികുതി പൂര്‍ണ്ണമായും ഒഴിവാക്കാൻ സാധ്യത; തീരുമാനം വെള്ളിയാഴ്ചയെന്ന് കൗണ്‍സില്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതലയോഗം ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. ജനങ്ങളെ സുരക്ഷിതമായി മാറ്റുന്നതിനും തീരങ്ങളിലെ ഓക്സിജൻ പ്ലാന്റുകളുടെ സുരക്ഷയ്ക്കും ഊന്നൽ നൽകണമെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. കര, നാവിക വ്യോമസേനകളും കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.

Read Also: രൂപയുടെ മൂല്യം ഉയർന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button