സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പറയുന്ന ‘ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ല’ എന്ന വാദത്തെ പൊളിച്ചെഴുതി സോഷ്യൽ മീഡിയ. ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ലെന്നല്ല, മറിച്ച് അവ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നതാണ് വസ്തുതയെന്ന് 2017 ലെ ഡെക്കാൻ ക്രോണിക്കിൾ വാർത്തയെ ഉദ്ദരിച്ച് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നു.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് വാർത്തയിൽ വ്യക്തമാക്കുന്നു. 2015 ലെ ജുവനൈൽ ജസ്റ്റിസ് ആക്റ്റ് നിലവിൽ വരുത്താത്തതിനാൽ കുറഞ്ഞ കുറ്റകൃത്യങ്ങൾ മാത്രമേ അവിടെ രേഖപ്പെടുത്തുന്നുള്ളൂവെന്ന് ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായും വാർത്തയിൽ പറയുന്നു.
‘ലക്ഷ്യം പൊന്നുംവിലയുള്ള കടൽത്തീരം’; ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ ആരോപണവുമായി തോമസ് ഐസക്
മറ്റ് ദ്വീപുകളിലെ കുറ്റകൃത്യങ്ങൾ റിപ്പോർട്ടുചെയ്യുന്നതിന്, അവർ കവരത്തിയിലെ ആസ്ഥാനത്തേക്ക് പോകേണ്ടതുണ്ട്. അതിനാൽ നിരവധി കുറ്റകൃത്യങ്ങൾ അതാത് സ്ഥലങ്ങളിൽ ഒത്തു തീർപ്പാക്കപ്പെടുന്നതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. മിനിക്കോയ് ദ്വീപിൽ നിന്ന് പോക്സോ കേസ് റിപ്പോർട്ട് ചെയ്തതായും വാർത്തയിൽ പറയുന്നുണ്ട്.
അതേസമയം വസ്തുതകൾ മനസ്സിലാക്കാതെ മലയാള സിനിമാലോകത്തുനിന്നും നിരവധി പേർ സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പങ്കെടുക്കുകയാണെന്ന് പൊതുജനം സോഷ്യൽ മീഡിയയിൽ പറയുന്നു. ദേശദ്രോഹപ്രവർത്തനങ്ങൾക്ക് എതിരെ നടപടിയുണ്ടാകുമ്പോൾ ആദ്യം പ്രതികരണമുണ്ടാകുന്നത് മലയാള സിനിമ ലോകത്തുനിന്നാണെന്നും പൊതുജനം ആരോപിക്കുന്നു.
Post Your Comments