Latest NewsNewsIndiaTechnology

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം ഇന്ത്യയിൽ നിലക്കുമോ? നാളെ നിർണായക ദിനം

ന്യൂഡൽഹി : സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി ഏര്‍പ്പെടുത്തിയ മാര്‍ഗനിര്‍ദേശം അനുസരിക്കാത്ത സാഹചര്യത്തിൽ ഫേസ്ബുക്ക് , വാട്‌സ്ആപ്പ്, ട്വിറ്റർ , ഇന്‍സ്റ്റഗ്രാം, എന്നിവയ്ക്ക് ഇന്ത്യയില്‍ പൂട്ടുവീണേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് 25 വരെയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കുന്നതിന്  നല്‍കിയിരുന്ന സമയപരിധി. എന്നാൽ ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളൊന്നും തന്നെ പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ട്വിറ്ററിന്റെ ഇന്ത്യന്‍ വകഭേദമായ കൂ മാത്രമാണ് നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ നിന്ന് കംപ്ലയിൻസ് ഓഫീസർമാരെ നിയമിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിർദേശങ്ങളിലൊന്ന്. ഈ ഉദ്യോഗസ്ഥർക്ക് പോസ്റ്റുകളും മറ്റും നിരീക്ഷിക്കുകയും വേണ്ടി വന്നാൽ നീക്കം ചെയ്യാനുമുള്ള അധികാരം നൽകിയിരുന്നു. സോഷ്യല്‍ മീഡിയകള്‍ക്ക് പുറമെ, ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്.

Read Also  :  ജർമൻ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ക്ലോപ്പ്; ലോക്ക് പകരക്കാരനെ തേടി ജർമ്മനി

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button