Latest NewsNewsIndiaTechnology

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിക്കാൻ തയ്യാർ ; നിരോധിക്കാനുള്ള നടപടികളിലേക്ക് കടക്കരുതെന്ന് ഫേസ്ബുക്ക്

ന്യൂഡൽഹി : ഫേസ്ബുക്കിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഉള്ളത് ഇന്ത്യയിലാണ്. ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാന്‍ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിനായി മൂന്ന് മാസം അനുവദിച്ചിരുന്നു. ഈ കാലാവധി ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കുകയാണ്.

Read Also : ഇന്ത്യ- ഇസ്രായേൽ ബന്ധം കൂടുതൽ ശക്തമാകുന്നു ; വിവിധ പദ്ധതികൾക്കായുള്ള കരാറിൽ ഒപ്പ് വച്ച് ഇരുരാജ്യങ്ങളും 

ഇതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പ്രതികരണവുമായി ഫേസ്ബുക്ക് രംഗത്ത് വന്നത്. ഇന്ത്യയിലെ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങളും ബാധ്യസ്ഥരാണെന്നും നിരോധനം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കരുതെന്നും ഫേസ്ബുക്ക് കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി നിയമം അനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താന്‍ ഫേസ്ബുക്ക് തയാറാണ്. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും നിയമം പാലിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നും ഫെയ്സ്ബുക്ക് വക്താവ് കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലികമായെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഫേസ്ബുക്ക് സേവനം തടഞ്ഞാല്‍ അന്താരാഷ്ട്ര തലത്തിലും ഫേസ്ബുക്കിന് ഇത് വലിയ തിരിച്ചടിയാകും. മറ്റ് രാജ്യങ്ങളും ഇന്ത്യയുടെ പാത പിന്തുടരുമെന്നത് ഉറപ്പുള്ള കാര്യമാണ്. മുൻപ് ഇന്ത്യ ഹലോ ആപ്പ് നിരോധിച്ചപ്പോൾ നിരവധി രാജ്യങ്ങൾ ഹാലോ ആപ്പ് ഉൾപ്പടയുള്ള ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button