
ക്രിസ്റ്റൽ പാലസിന്റെ യുവതാരം എബെരെ എസെ നീണ്ട കാലം പുറത്തിരിക്കും. താരത്തിന് പരിശീലനത്തിനിടയിൽ ഏറ്റ പരിക്ക് ഗുരുതരമാണെന്ന് ക്ലബ് അറിയിച്ചു. ആറോ ഏഴോ മാസം താരം പുറത്തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2021 അവസാനം വരെ ടീമിന് പുറത്തായിരിക്കും എസെ. 22കാരനായ താരത്തിന് യൂറോ കപ്പിൽ ഇംഗ്ലണ്ടിനായി കളിക്കാനുള്ള അവസരവും നഷ്ടമാകും.
അതേസമയം, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആഴ്സണൽ പരാജയപ്പെടുത്തി. നിക്കോളാസ് പെപെയുടെ ഇരട്ടഗോളുകളാണ് ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ക്രിസ്റ്റൽ പാലസിന്റെ ആശ്വാസ ഗോൾ നേടിയത് ബെന്റകെയായിരുന്നു. പാലസിനെതിരായ ജയത്തോടെ യൂറോപ്യൻ ലീഗ് പ്രതീക്ഷ നിലനിർത്താൻ ആഴ്സണലിനായി.
Post Your Comments