COVID 19Latest NewsNewsIndia

ബ്ലാക്ക് ഫംഗസിനെക്കാൾ മാരകമായ മഞ്ഞ ഫംഗസ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു ; വ്യക്തി ശുചിത്വം പാലിക്കണമെന്ന് വിദഗ്ധര്‍

കോവിഡ് 19 നെതിരെ രാജ്യം പോരാടിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിതീകരിക്കുന്നത്. അതിന്റെ തീവ്രതയും മറ്റും ആരോഗ്യപ്രവർത്തകർ മനസ്സിലാക്കി പ്രതിവിധികൾ തുടരുന്നതിനിടയിലാണ് അതിനേക്കാൾ മാരകമായ വൈറ്റ് ഫംഗസ് ബാധയും രാജ്യത്ത് സ്ഥിതീകരിക്കുന്നത്. ഒടുവിലിപ്പോൾ രണ്ടു ഫംഗസുകളെക്കാളും മാരകമായ മഞ്ഞ ഫംഗസ് ബാധയും സ്ഥിതീകരിച്ചതോടെ രാജ്യത്തിന്റെ ആരോഗ്യരംഗത്ത് തന്നെ ആശങ്കകൾ ഉയരുകയാണ്.

Also Read:കാര്‍ഷിക നിയമം; കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാകേഷ് ടികായത്

കോവിഡ് രോഗികളിലും രോഗം വന്നു ഭേദമായവരിലും കറുപ്പ് ഫംഗസ് ബാധ വര്‍ധിക്കുന്നതിനിടെ രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് മഞ്ഞ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കറുത്ത ഫംഗസിനേക്കാളും വെളുത്ത ഫംഗസിനേക്കാളും മഞ്ഞ ഫംഗസ് അപകടകരമാണ്.
പ്രശസ്ത ഇഎന്‍ടി സര്‍ജന്‍ ബ്രിജ് പാല്‍ ത്യാഗിയുടെ ആശുപത്രിയില്‍ രോഗി ഇപ്പോള്‍ ചികിത്സയിലാണ്.അലസത, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയാണ് മഞ്ഞ ഫംഗസിന്റെ ലക്ഷണങ്ങള്‍.

ഗുരുതരമായ സന്ദര്‍ഭങ്ങളില്‍, മഞ്ഞ ഫംഗസ് പഴുപ്പ് ചോര്‍ന്നൊലിക്കുന്നതിനും മുറിവുകള്‍ ഉണങ്ങാതെ അതീവ ഗുരുതമായ വൃണത്തിലേക്ക് വഴിമാറുക, നെക്രോസിസ് മൂലം കണ്ണുകള്‍ മുങ്ങിപ്പോകല്‍ എന്നിവയ്ക്കും കാരണമാകും.അതിനാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാലുടന്‍ നിങ്ങള്‍ വൈദ്യചികിത്സ തേടേണ്ടത് പ്രധാനമാണ്.
ശരീരവൃത്തിയും പരിസര ശുചിത്വവും പാലിക്കുക എന്നത് തന്നെയാണ് രോഗങ്ങളെ ചെറുക്കാൻ ആദ്യം ചെയ്യേണ്ടത്. ജാഗ്രത തുടരുക

shortlink

Related Articles

Post Your Comments

Related Articles


Back to top button