COVID 19KeralaLatest NewsNews

കേരളത്തിലും പിടിമുറുക്കുന്ന ബ്ലാക്ക് ഫംഗസ്: ഇന്നലെ മാത്രം 13 പേർക്ക്, കോവിഡ് ബാധിക്കാത്തവരിലും ഫംഗസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായിരുന്നിട്ടും ആന്റി ഫംഗല്‍ മരുന്നായ ലിപോസോമല്‍ ആംഫോടെറിസിന്‍ ബി യ്ക്ക് വന്‍ തുകയാണ് ആശുപത്രികള്‍ ഈടാക്കുന്നതെന്ന് റിപ്പോര്‍ട്ട് . കേരളത്തില്‍ ഇതുവരെ 64 പേര്‍ക്കാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ചു മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത്തിയഞ്ചോളം പേരാണ് നിലവില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ചു ചികിത്സയിലുള്ളത്.

Also Read:ഇല്ലാത്ത കുട്ടിയുടെ പേരിൽ വൻ പണപ്പിരിവ് : വെന്റിലേറ്ററിൽ ആണെന്ന വ്യാജേന 100 രൂപ ചലഞ്ച്

ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിത്സിക്കാന്‍ ഒരു ദിവസത്തേക്ക് സ്വകാര്യ ആശുപത്രികള്‍ മരുന്നിനു മാത്രം ഈടാക്കുന്നത് എഴുപതിനായിരം രൂപ വരെയാണെന്നാണ് റിപ്പോര്‍ട്ട്‌. ആംഫോടെറിസിന്‍ ബിക്കായി പ്രതിദിനം അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ നല്‍കേണ്ടിവരുന്നുണ്ടെന്ന് രോഗികളുടെ കുടുംബങ്ങള്‍ പറയുന്നു.

കൂടുതല്‍ വില നല്‍കിയാല്‍ തന്നെ മരുന്നു കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ഇതുവരെ ബ്ലാക് ഫംഗസ് ചികിത്സയ്ക്കു സര്‍ക്കാര്‍ നിരക്കു നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ആശുപത്രികള്‍ ഉയര്‍ന്ന തുക ഈടാക്കുന്നുണ്ടെന്നാണ് ആക്ഷേപം. സാധാരണക്കാരായ രോഗികൾക്ക് ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. അടിയന്തിരമായ സർക്കാർ ഇടപെടലുകളാണ് ഈയവസരത്തിൽ വേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button