ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണം. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും ടികായത് ആവശ്യപ്പെട്ടു.
ഈ മാസം 26ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും പ്രതിഷേധ സംഘടനകള്‍ അറിയിയിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോണിയ ഗാന്ധി, മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.
അതേസമയം, മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ തന്നെ സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളു എന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ചര്‍ച്ചകള്‍ അടിയന്തിരമായി പുനരാരംഭിക്കാന്‍ ഇല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ഇതുവരെ 11 തവണയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിഷേങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരുമായും സംഘടനകളുമായും ചര്‍ച്ചകള്‍ നടത്തിയത്.
Post Your Comments