കൊല്ലം: ഉത്ര വധക്കേസില്‍ ക്രൈംബ്രാഞ്ച് രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. പുനലൂര്‍ കോടതിയിയിൽ ഡി.വൈ.എസ്.പി എ.അശോകനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇരുനൂറോളം പേജുകളുള്ള കുറ്റപത്രത്തിൽ ഭര്‍ത്താവ് സൂരജിനെയും ബന്ധുക്കളെയുമാണ് കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് പ്രതികളാക്കിയിരിക്കുന്നത്.
20% ദൗര്‍ബല്യമുള്ള ഉത്രയെ സ്വത്തും സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് സൂരജ് വിവാഹം കഴിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹത്തിന് മുന്‍പ് തന്നെ ഉത്രയുടെ അവസ്ഥ മാതാപിതാക്കള്‍ സൂരജിനെയും ബന്ധുക്കളെയും ധരിപ്പിച്ചു. ഇതെല്ലം മനസ്സിലാക്കിക്കൊണ്ടുതന്നെ സൂരജ് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
സൂരജിന്റെയും വീട്ടുകാരുടെയും സമ്മര്‍ദത്തെ തുടര്‍ന്ന് മൂന്നര ഏക്കര്‍ വസ്തുവും 100 പവന്‍ സ്വര്‍ണവും കാറും 10 ലക്ഷം രൂപയും സ്ത്രീധനമായി നല്‍കാനും ഉത്രയുടെ മാതാപിതാക്കള്‍ തയാറായി. വിവാഹശേഷവും സൂരജ് പണത്തിനായുള്ള സമ്മര്‍ദം തുടര്‍ന്നു. ഉത്തരയുടെ വീട്ടുകാർ സൂരജിന് പ്രതിമാസം 8000 രൂപവീട്ടു ചെലവിനായും നൽകി. സൂരജും വീട്ടുകാരും ഉത്രയോട് വളരെ മോശമായാണ് പെരുമാറിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
2020 മേയ് ആറിന് രാത്രിയിൽ ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ സൂരജിനെ പ്രതിയാക്കി കുറ്റപത്രം നേരത്തേ നല്‍കിയിരുന്നു. സൂരജിന്റെ പിതാവ് സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് രണ്ടാം കുറ്റപത്രത്തില്‍ പ്രതികള്‍.
Post Your Comments