Latest NewsFootballNewsSports

ടോട്ടൻഹാം പുതിയ ഹോം കിറ്റ് പുറത്തുവിട്ടു

ഇംഗ്ലീഷ് പ്രീമിയർ ക്ലബായ ടോട്ടനം അടുത്ത സീസണായുള്ള ഹോം കിറ്റ് പുറത്തുവിട്ടു. തീർത്തും വെള്ള നിറത്തിലുള്ള ഡിസൈനിലാണ് ടോട്ടൻഹാമിന്റെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക്കാണ് ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. നൈക്കിന്റെ ഓൺലൈൻ സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാണ്. കോൺഫറൻസ് ലീഗിന് യോഗ്യത നേടിയെങ്കിലും ടോട്ടൻഹാമിന് ഇത് നിരാശയുടെ സീസണായിരുന്നു. അവർ പ്രീസീസണിലാകും പുതിയ ജേഴ്സി അണിയുക.

അതേസമയം, ലിവർപൂളും അടുത്ത സീസണിനുള്ള ഹോം ജേഴ്സി കിറ്റ് പുറത്തുവിട്ടു. തനത് ശൈലിയിൽ നിന്ന് ചുവപ്പും കൂടെ ഓറഞ്ചും ചേർന്ന കളറോടുകൂടിയാണ് ലിവർപൂളിന്റെ പുതിയ ജേഴ്സി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ നൈക്കാണ് ലിവർപൂളിന്റെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. നൈക്ക് പുതിയ കരാർ ഒപ്പുവെച്ച ശേഷമുള്ള രണ്ടാം ഹോം ജേഴ്സിയാണ് ലിവർപൂൾ പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button