എടത്വാ: തലവടിയില്‍ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം. തലവടി ഗണപതി ക്ഷേത്രം, ആനപ്രമ്പാല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നിരിക്കുന്നത്. ഗണപതി ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയും ശാസ്ത ക്ഷേത്രത്തിലെ ഓഫീസ് അലമാരയുമാണ് കുത്തിതുറന്നിരിക്കുന്നത്. ഞായറാഴ്ച രാവിലെ ക്ഷേത്രം തുറക്കാനായി ശാന്തിമാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറംലോകമറിയുന്നത്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്തിന്റെ നേതൃത്വത്തില്‍ ഗണേശസമിതി പ്രവര്‍ത്തകരായ പ്രശാന്ത് വേമന, അജിത്ത് രാമച്ചേരി, അജിത്ത് പുന്നാമ്പില്‍ എന്നിവര്‍ എടത്വാ പൊലീസില്‍ പരാതി നൽകുകയുണ്ടായി. തുടർന്ന് പൊലീസിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നിന്നെത്തിയ വിരലടയാള വിദഗദ്ധര്‍ തെളിവുകള്‍ ശേഖരിച്ചു.
Post Your Comments