Latest NewsIndiaNews

ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തി: മുൻ ഡബ്ല്യുഎഫ്‌ഐ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ഡൽഹി: മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ബ്രിജ് ഭൂഷൺ ഗുസ്തിക്കാരെ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് ഡൽഹി പോലീസ് റൂസ് അവന്യൂ കോടതിയെ അറിയിച്ചു. ബ്രിജ് ഭൂഷൺ സിംഗിനെതിരെ കുറ്റം ചുമത്തണമോയെന്ന കാര്യത്തിൽ വീണ്ടും വാദം ആരംഭിച്ചതിന് പിന്നാലെയാണ് ഡൽഹി പോലീസിന്റെ വാദം.

‘മ്യൂസിയത്തിനകത്ത് ബോംബ്, അത് പൊട്ടിത്തെറിക്കും’: ഭീഷണി സന്ദേശം, സന്ദർശകർക്ക് വിലക്ക്, ഇന്ത്യൻ മ്യൂസിയത്തിൽ പരിശോധന

‘നിങ്ങൾക്ക് ഗുസ്തിയിൽ തുടരണമെങ്കിൽ മിണ്ടാതിരിക്കൂ… എനിക്ക് ഒരാളുടെ കരിയർ എങ്ങനെ ഉണ്ടാകണമെന്നും അത് നശിപ്പിക്കണമെന്നും അറിയാം,’ എന്ന് ബ്രിജ് ഭൂഷൺ പറഞ്ഞതായി ഗുസ്തിക്കാരുടെ മൊഴിയിൽ പറയുന്നു. ബ്രിജ് ഭൂഷന്റെ നടപടി ക്രിമിനൽ ഭീഷണിപ്പെടുത്തൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെസെക്ഷൻ 506 പ്രകാരമുള്ള കുറ്റകരമാണെന്ന് ഡൽഹി പോലീസ് അഭിഭാഷകൻ അതുൽ ശ്രീവാസ്തവ വാദിച്ചു. ‘ധോത്തി-കുർത്ത’ വസ്ത്രത്തിൽ എങ്ങനെയുണ്ടെന്ന് ബ്രിജ് ഭൂഷൺ തന്നോട് ചോദിച്ചെന്ന് ഒരു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു എന്നും ഇത് ഒരു പെൺകുട്ടിയോട് ചോദിക്കാനുള്ള ചോദ്യമാണോ എന്നും ഡൽഹി പോലീസ് അഭിഭാഷകൻ കോടതിയിൽ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button