തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരിക്കുന്ന രോഗികളുടെ മൃതദേഹം കാലതാമസമില്ലാതെ മോർച്ചറിയിലേയ്ക്ക് മാറ്റുന്നതിനായി ടാസ്‌ക് ഫോഴ്‌സ്. 24 മണിക്കൂറും പ്രവർത്തനസജ്ജമായ ടാസ്‌ക്ഫോഴ്സിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, കോവിഡ് സെൽ മേധാവി എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് സെൽ യോഗം ചേർന്നാണ് ടാസ്‌ക് ഫോഴ്‌സിനെ നിയോഗിക്കാൻ തീരുമാനിച്ചത്.
വാർഡ്, തീവ്രപരിചരണവിഭാഗം, അത്യാഹിതവിഭാഗം എന്നിവിടങ്ങളിൽ ഓരോ ഷിഫ്റ്റിലും നാലുപേരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്സിന് രൂപം നൽകിയിരിക്കുന്നത്. രോഗി മരണപ്പെട്ടാൽ രണ്ടുമണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത് മൃതശരീരം മോർച്ചറിയിലേയ്ക്ക് മാറ്റണമെന്നാണ് നിർദ്ദേശം. മെഡിക്കൽ ബുള്ളറ്റിൻ ഡ്യൂട്ടി ഡോക്ടർ ആശുപത്രി അധികൃതർക്ക് എത്രയും വേഗം കൈമാറണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments